
ചെങ്ങുന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ ബൈക്കിൽ കടത്തി കൊണ്ടുവന്ന അര കോടിയിൽ അധികം വിപണിയിൽ വില വരുന്ന 20 കിലോഗ്രാം കഞ്ചാവ് ചെങ്ങന്നൂർ എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായി ചേർന്ന് പിടികൂടി.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജീവ്.റ്റി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നിന്നും വ്യവസായിക അളവിലുള്ള കഞ്ചാവ് പിടികൂടിയത്.കന്യാകുമാരി ജില്ലയിൽ അഗദീശ്വരം സ്വദേശി ശങ്കർ.എ (40 ) കൽക്കുളം സ്വദേശി ശിവശങ്കർ.എൻ (39 ) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർമാരായ സജീവ്.വി, ജോഷി ജോൺ, അസ്സി:എക്സൈസ് ഇൻസ്‌പെക്ടർമാരായ ബിജു പ്രകാശ്. ആർ, ബാബു ഡാനിയേൽ, ജോജൻ ജോൺ,പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കുമാർ.ബി, ബിനോയ്.പി.ആർ,അശ്വിൻ,പദ്മകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ കെ ബിനു, എ ബി ശ്രീകുമാർ, സിജു.പി.ശശി,ശ്രീജിത്ത്.ആർ,പ്രദീഷ് പി നായർ ,അമൽ.കെ.പി, ശ്രീരാജ്.ആർ,.പി,ശ്രീജിത്ത്.ആർ.എൽ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്ദീപ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.











